അറിവായ് നിറവായ്
3. മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും -അര്‍ഷാദ് ബത്തേരി
മലയാളത്തിലെ വളര്‍ന്നു വരുന്ന യുവസാഹിത്യകാരനാണ് അര്‍ഷാദ് ബത്തേരി (ജനനം:1 ജനുവരി 1975). കഥകള്‍ തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ പള്ളിക്കണ്ടിയല് അര്‍ഷാദ് ബത്തേരി ജനിച്ചു. വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട് ആസ്ഥാനമായുള്ള ഒലിവ് പബ്ലിക്കേഷനില്‍ പബ്ലിക്കേഷന്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരം,പ്രവാസി ബുക്ക്ട്രസ്റ്റ് സാഹിത്യ പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാഗം-2
അര്‍ഷാദ് ബത്തേരിയുമായി അഭിമുഖം
ഭാഗം-1
ഭാഗം-2
1.വെള്ളപ്പൊക്കം - എന്‍.വി.കൃഷ്ണവാര്യര്‍
2. അശാന്തിയുടെ വേനലിലെ കുളിര് - സി.രാധാകൃഷ്ണന്
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരന്. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകര്മ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നല്കുന്ന മൂര്‍ത്തീദേവി പുരസ്കാരം 2013 ല്‍ ലഭിച്ചു. ചക്കുപുരയില്‍ രാധാകൃഷ്ണന് എന്നാണ് മുഴുവന്‍ പേര്. പരപ്പൂര് മഠത്തില്‍ മാധവന് നായരുടെയും ചക്കുപുരയില്‍ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരില്ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ നിന്നും പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം. കണ്ണിമാങ്ങകള്‍, അഗ്നി എന്നീ ആദ്യകാല നോവലുകള്‍ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകള്‍ ഈ വിഭാഗത്തില്‍ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടല്‍ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.
3. മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും -അര്‍ഷാദ് ബത്തേരി

കൃതികള്‍
- മരിച്ചവര്‍ക്കുള്ള കുപ്പായം (2004)
- ഭൂമിയോളം ജിവിതം
- ചുരം കയറുകയാണ് ഇറങ്ങുകയാണ്
- മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും
അരവിന്ദന്റെ കുമ്മാട്ടി
ഭാഗം-1
ഭാഗം-2
ഭാഗം-1
ഭാഗം-2
No comments:
Post a Comment